മനാമ: നാലാമത് ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി കോൺഫറൻസിന് തുടക്കമായി. ആരോഗ്യ സുപ്രീം കൗൺസിൽ ചെയർമാൻ ലെഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. പ്രമേഹം-എൻഡോക്രൈനോളജി, സാംക്രമികേതര രോഗങ്ങൾ എന്നിവക്കുള്ള പ്രതിരോധവും രോഗശമന പദ്ധതികളും രാജ്യത്തിന്റെ ആരോഗ്യപരിപാടികളിൽ മുഖ്യ പരിഗണനാവിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. വിട്ടുമാറാത്ത രോഗങ്ങൾ, പ്രമേഹം എന്നിവയെ ചെറുക്കുന്നതും പ്രമേഹനിരക്ക് വർധിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സാമ്പത്തികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ കുറക്കുന്നതും ദേശീയ നയപരിപാടിയിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഫറൻസ് വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.