മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ കലാവേദി സംഘടിപ്പിച്ച പാടാം നമുക്ക് പാടാം’ ബഹ്റൈനിലെ പാട്ടുകാരെയെല്ലാം ഒരുമിപ്പിച്ച വ്യത്യസ്ത സംഗീതാനുഭവമായി. നിരവധി പുതിയ പാട്ടുകാർക്ക് പാടാൻ ഒരു അവസരം കൂടിയായി മാറി.
ഏകദേശം 25 പാട്ടുകാർ പങ്കെടുത്തു. ഈ കൂട്ടായ്മയുടെ കീഴിൽ തുടർന്നും ഇത്തരം പരിപാടികളും ഒത്തുചേരലും മത്സരങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. ഹരീഷ് മേനോൻ മുഖ്യാതിഥിയായി. ഇത്തരം പരിപാടി സംഘടിപ്പിച്ച ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയെ അഭിനന്ദിക്കുകയും ഒപ്പം നാടൻ പാട്ട് പാടുകയും ചെയ്തു.
ഒ.ഐ.സി.സി ജില്ല കൾചറൽ സെക്രട്ടറി രഞ്ജൻ ജോസഫ് മോഡറേറ്റർ ആയിരുന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതവും പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി ആശംസയും ട്രഷറർ സാബു പൗലോസ് നന്ദിയും പറഞ്ഞു. പാട്ടുകാരനും കലാകാരനുമായ റോബിൻ രാജ് സാങ്കേതിക സഹായം നൽകി.റെജീന ഇസ്മായിൽ കവിത ആലപിച്ചു. ഷെഹ്റാൻ ഇബ്രാഹിം, ഷെഫീൽ പറക്കാട്ട, മുഷ്താഖ് അഹമ്മദ്, ബഷീർ, ഗഫൂർ മൂക്കുതല, എൽദോ എഡിസൺ, അനിൽ എ.പി, അജയഘോഷ് ചെറായി, ജോഷി, റസാഖ്, ശ്രീജിൽ, ശ്രീജിത്ത്, രാജീവൻ കെ.ജി, മനാഫ് പാറക്കട്ട, സലിം, ഷിയാസ് എന്നിവർ പാട്ടുകൾ പാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.