മനാമ: ബഹ്റൈനിലെ ഗാർഹിക പീഡനം സംബന്ധിച്ച് ദേശീയ സ്ഥിതി വിവര കണക്ക് പുറത്തിറക്കി. ബഹ്റൈനിൽ നടക്കുന്ന എല്ലാ ഗാർഹിക പീഡനവും ഒരൊറ്റ സംവിധാനത്തിനുകീഴിൽ രജിസ്റ്റർ ചെയ്യാനും സംവിധാനമായി. ഇത് ഇൗ പ്രശ്നം പരിഹരിക്കാൻ മെച്ചപ്പെട്ട മാർഗങ്ങൾ തേടാൻ സർക്കാറിന് സഹായകമാകും. കഴിഞ്ഞ ദിവസം സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറൽ ഡോ.ഹാല അൽ അൻസാരിയാണ് ഡാറ്റ ബെയ്സ് പുറത്തിറക്കിയത്. ചടങ്ങിൽ, യുനൈറ്റഡ് നാഷൻസ് വിമൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഫുംസിലെ ലാംബോ നഗൂക, റീജനൽ ഡയറക്ടർ മുഹമ്മദ് നസീറി എന്നിവർ സന്നിഹിതരായിരുന്നു. സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ അറിയിക്കാൻ ഇപ്പോഴും ജനങ്ങൾ മടിക്കുകയാണെന്ന് ഡോ.അൽ അൻസാരി പറഞ്ഞു. പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു അവർ. വിവരം പുറത്തുപറയാൻ മടിക്കുന്നതിനാൽ, അതിക്രമങ്ങൾ തടയാനുള്ള ശ്രമങ്ങൾക്കാണ് ഉൗന്നൽ നൽകുന്നത്. ഇതിനായി ജനങ്ങൾക്കിടയിൽ പ്രവർത്തനം നടത്തും. അവെര വിഷയത്തിെൻറ ഗൗരവം ബോധ്യപ്പെടുത്താൻ ശ്രമിക്കും. അതുവഴി അക്രമം ഒരു പരിധിവരെ തടയാനാകും.
കൃത്യമായ ഡാറ്റയുണ്ടെങ്കിൽ, അത് പ്രശ്നം ശാസ്ത്രീയമായി വിലയിരുത്താൻ സഹായിക്കും. ഇതിനായി ‘ടകാടോഫ്’ എന്ന സംവിധാനം ആഭ്യന്തര മന്ത്രാലയം വനിത സുപ്രീം കൗൺസിലുമായി ചേർന്ന് തയാറാക്കിയിട്ടുണ്ട്. മന്ത്രാലയത്തിലെ െഎ.ടി വിഭാഗമാണ് ഇതിന് നേതൃത്വം നൽകിയത്. 2011ൽ രൂപവത്കരിച്ച സംയുക്ത സമിതിയാണ് ഇതിന് തുടക്കം കുറിച്ചത്. 2012ൽ ഗാർഹിക പീഡനം എന്ന വാക്കിെൻറ പരിധിയിൽ വരുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താനുള്ള നീക്കങ്ങളുണ്ടായി. 2015ഒാടെ ഇൗ നിർവചനങ്ങളെ നിയമവുമായി കൂട്ടിയിണക്കാനുള്ള ശ്രമവുമുണ്ടായി. തുടർന്നാണ് ഇൗ വർഷം വിവര ശേഖരണത്തിന് ഇലക്ട്രോണിക് സംവിധാനം ഉണ്ടാകുന്നത്. ഇത് അടുത്ത വർഷത്തോടെ കൂടുതൽ സജീവമാകും. അത് ഗാർഹിക പീഡനം തടയാനുള്ള ശ്രമങ്ങളിൽ രാജ്യത്തിന് കരുത്തുനൽകും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗാർഹിക പീഡന തോത് കുറക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്ന് ഉൗർജിത ശ്രമങ്ങളുണ്ടായതായും ഡോ.അൽ അൻസാരി പറഞ്ഞു. രാജ്യത്തെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ നിർദേശങ്ങളുമായി ചേർന്നുപോകുന്നതാണ് ‘ടകാടോഫ്’. ബഹ്റൈനിൽ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനം തടയുന്ന മേഖലയിൽ 123 സ്ഥാപനങ്ങൾ വിവിധ തലങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്. ഇൗ വിഷയവുമായി ബന്ധമുള്ള നിയമങ്ങളിൽ 46 ശതമാനവും ഫലപ്രദമായി നടപ്പാക്കാൻ സാധിച്ചിട്ടുണ്ട്. അടിയന്തര സഹായം ആവശ്യമുള്ള കേസുകൾക്കെല്ലാം മതിയായ പരിഗണന ലഭിച്ചിട്ടുണ്ട്. ഗാർഹിക പീഡനവുമായി ബന്ധമുള്ള മേഖലയിൽ 124 ഗവേഷകരും വിദഗ്ധരും പ്രവർത്തിക്കുന്നുണ്ട്. പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്ന ശേഷം സഹായം ലഭ്യമാക്കിയ സ്ത്രീകളുടെ ഫീഡ്ബാക്ക് കൃത്യമായി രേഖപ്പെടുത്താറുണ്ട്. അതിൽ, 90 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.