കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ന​ൽ​കി ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി

തി​രു​വ​ല്ല സ്വ​ദേ​ശി സി​ജി ഫി​ലി​പ്പും ഭാ​ര്യ ലി​ജി മേ​രി മാ​ത്യു​വും കെ.​ടി. സ​ലീ​മി​ന് മു​ടി കൈ​മാ​റു​ന്നു      

കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് മു​ടി ദാ​നം ന​ൽ​കി ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി

മ​നാ​മ: കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് കീ​മോ​തെ​റ​പ്പി ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മു​ടി കൊ​ഴി​യു​മ്പോ​ൾ ഉ​പ​യോ​ഗി​ക്കാ​നാ​യി വി​ഗ് ഉ​ണ്ടാ​ക്കാ​ൻ ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ത​ങ്ങ​ളു​ടെ മു​ടി ദാ​നം ചെ​യ്ത് ദ​മ്പ​തി​ക​ൾ മാ​തൃ​ക​യാ​യി.

ബ​ഹ്‌​റൈ​നി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്റെ പ്രോ​ജ​ക്റ്റ് മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന തി​രു​വ​ല്ല സ്വ​ദേ​ശി സി​ജി ഫി​ലി​പ്പും ഭാ​ര്യ ലി​ജി മേ​രി മാ​ത്യു​വു​മാ​ണ് മു​ടി ദാ​നം ചെ​യ്ത​ത്.

കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. സ​ലിം ഇ​വ​രി​ൽ നി​ന്ന് മു​ടി സ്വീ​ക​രി​ച്ചു. ചു​രു​ങ്ങി​യ​ത് 21 സെ​ന്റീ​മീ​റ്റ​ർ നീ​ള​ത്തി​ൽ മു​ടി മു​റി​ച്ചെ​ടു​ത്ത് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ക്ക് ഇ​ത്ത​ര​ത്തി​ൽ ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് കാ​ൻ​സ​ർ കെ​യ​ർ ഗ്രൂ​പ്പി​നെ 33750999 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് ബ​ഹ്‌​റൈ​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് വി​ഗ് ന​ൽ​കി​വ​രു​ന്ന​ത്.

Tags:    
News Summary - donating hair to cancer patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.