മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രൊഫ: നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോൽത്സവത്തിെൻറ ഭാഗമായി അവതരിപ്പിക്കപ്പെട്ട ബർസക്ക് എന്ന നാടകം ശ്രദ്ധേയമായി.ബഹ്‌റൈൻ പ്രതിഭ നാടകവേദി അവതരിപ്പിച്ച നാടകം സവിശേഷമായ പ്രമേയത്താലാണ് കാണികളുടെ അഭിനന്ദനം ഏറ്റുവാങ്ങിയത്. ബർസക് എന്നാൽ അറബിയിൽ മരണാനന്തര ജീവിതത്തെ കുറിച്ചുപയോഗിക്കുന്ന പദമാണ്. ഇവിടെ പക്ഷേ മരണപ്പെട്ട മനുഷ്യെൻറ ജീവിതമല്ല. അയാളോടൊപ്പമുണ്ടായിരുന്ന മനുഷ്യരുടെ ജീവിതാവസ്ഥകളാണ് നാടകം വിശദമാക്കിയത്.
നിസ്സാരവും സാധാരണവുമായി തീർന്നു പോകാറുള്ള ഒരു സന്ദർഭം അസാധരണമായി തീരുന്നതിെൻറ സംഘർഷങ്ങളായിരുന്നു നാടകത്തിെൻറ കാതൽ. മനുഷ്യജീവിതത്തിെൻറ സ്വാഭാവികമായ ഒഴുക്കിന് കുറുകേ വന്നു ചിറകെട്ടുന്ന മനുഷ്യരും വ്യവസ്ഥയുമൊക്കെയാണ് പ്രശ്ന പരിസരം. ഫിറോസ് തിരുവത്ര രചന നിർവഹിച്ചിരിക്കുന്ന നാടകം സംവിധാനം ചെയ്തത് വിനോദ് വി. ദേവനാണ്.
ലോക നാടക ദിനത്തോടനുബന്ധിച്ച് ബഹ്‌റൈൻ പ്രതിഭയിലെ നിറഞ്ഞ സദസ്സിൽ അവതരിപ്പിക്കപ്പെട്ട നാടകമാണ് ബർസക്. ബഹ്‌റൈൻ പ്രതിഭ അംഗങ്ങൾ ആയിട്ടുള്ള ഡോ: ശിവകീർത്തി കൃഷ്ണകുമാറും , മനോജ് തേജസ്വിനിയുമാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്തത്. അനീഷ് റോൺ , ഷീജ വീരമണി , സന്തോഷ് രാഘവൻ , രത്‌നാകരൻ , ഷാജി , അലൻഡ് ജോർജ്ജ് എന്നിവരും അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.