മനാമ: വികസനത്തെ പിന്തുണക്കുന്നതിലും വളർച്ചയെ ഉത്തേജിപ്പിക്കുന്നതിലും സ്വകാര്യമേഖല നിർണായക പങ്കുവഹിക്കുന്നുവെന്ന് ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ. ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി, ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ബി.സി.സി.ഐ) സമീർ അബ്ദുല്ല നാസ്, ജി.സി.സി ചേംബേഴ്സ് ഓഫ് കോമേഴ്സ് മേധാവികൾ എന്നിവരുമായി നടന്ന കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എല്ലാ ജി.സി.സി രാജ്യങ്ങളും ഒന്നിച്ചുനിന്ന് നേട്ടങ്ങൾ കൈവരിക്കണം.
മനാമയിൽ ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ആതിഥേയത്വം വഹിച്ച ഫെഡറേഷൻ ഓഫ് ജി.സി.സി ചേംബേഴ്സ് കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടന്നത്.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ശ്രമങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഓരോ രാജ്യത്തെയും ചേംബർ ഓഫ് കോമേഴ്സ് ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. വെല്ലുവിളികൾ നിറഞ്ഞ ആഗോള സാമ്പത്തിക സാഹചര്യത്തിലും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ സ്വകാര്യമേഖല നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാൻ സാധിക്കണം. അതിനായി പൊതുമേഖലയും സ്വകാര്യമേഖലയും തമ്മിലുള്ള സഹകരണം വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.