മനാമ: എയർ ട്രാഫിക് മാനേജ്മെന്റ് സെന്റർ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. രാജ്യത്തെ സാമ്പത്തിക മേഖലയുടെ ഉണർവിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സന്ദർശന ശേഷം നടത്തിയ സംസാരമധ്യേ വ്യക്തമാക്കി.
വിവിധ മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളിൽ മുഖ്യമായതാണ് വ്യോമയാന മേഖലയിലെ ഉണർവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുതാര്യവും കൃത്യവുമായ പ്രവർത്തനങ്ങളിലൂടെ ബഹ്റൈനെ മറ്റേതൊരു രാജ്യത്തോടും കിടപിടിക്കാനുതകുന്ന രൂപത്തിൽ വളർത്തുന്നതിന് ഓരോ പൗരന്മാരുടെയും പങ്കാളിത്തം ഏറെ വിലമതിക്കുന്നതാണ്. വരുംതലമുറക്കു വേണ്ടിയുള്ള പദ്ധതികളിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫയോടൊപ്പമെത്തിയ കിരീടാവകാശിയെ ടെലികോം, ഗതാഗത മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യമിട്ടുള്ള കാര്യങ്ങളിലേക്ക് എത്തിക്കുന്നതിന് അനുസൃതമായ പ്രവർത്തനങ്ങളാണ് ഉണ്ടാകേണ്ടതെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.