മനാമ: പാപചിന്തകൾ വെടിഞ്ഞു നിർമലമായൊരു ഹൃദയവുമായി തന്റെ നാഥനെ കണ്ടുമുട്ടാൻ ഓരോ വിശ്വാസിയും പരമാവധി ശ്രമിക്കണമെന്ന് സമീർ ഫാറൂഖി ഓർമിപ്പിച്ചു. സുന്നി ഔഖാഫിന്ന് കീഴിൽ അൽ മാന്നാഇ സെന്റർ (മലയാള വിഭാഗം) ഹൂറ ഉമ്മു ഐമാൻ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ഈദ്ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മുൽഹസം സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന പ്രാർഥനകൾക്ക് സി.ടി. യഹ്യയും ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈ സ്കൂളിൽ നടന്ന ഈദ് നമസ്കാരത്തിന് അബ്ദു ലത്വീഫ് അഹമ്മദും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.