മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ (മലയാള വിഭാഗം) ഈദിന്റെ രണ്ടാം ദിവസമായ 17ന് സിഞ്ചിലുള്ള അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടത്തുന്ന കുടുംബസംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വിവിധ പരിപാടികളോടെ വൈകീട്ട് 4 മുതൽ രാത്രി 10 വരെ നടക്കുന്ന സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായി ദിൽഷാദ് മുഹറഖിന്റെ നേതൃത്വത്തിൽ വിപുലമായൊരു സ്വാഗതസംഘം രൂപവത്കരിച്ചു.
മറ്റു ഭാരവാഹികൾ: സഹീൻ നിബ്രാസ്, സുഹാദ് ബിൻ സുബൈർ (പോസ്റ്റർ/ ഗൂഗിൾ ഫോം), സുഹൈൽ ബിൻ സുബൈർ (ഫുട്ബാൾ), ഉസ്മാൻ ഈസ ടൗൺ (ഷൂട്ട് ഔട്ട്), ഷബീർ ഹൈദർ അലി, ഫായിസ് ഹിദ്ദ് (അത് ലറ്റിക്സ്), സമീർ അലി റിഫ (ടഗ് ഓഫ് വാർ), ഹംസ റോയൽ (കായിക ഇനങ്ങൾ), അബ്ദുൽ ഗഫൂർ എം.ഇ.എസ് (ലേഡീസ് പ്രോഗ്രാം), അബ്ദു ലത്വീഫ് അലിയമ്പത്ത് (ട്രോഫി, മെഡൽ, മെഡിക്കൽ), കോയ ഈസ ടൗൺ (ട്രാൻസ്പോർട്ട്), ഷബീർ ഉമ്മുൽ ഹസ്സം, സമീർ അലി (വെന്യൂ - ലോജിസ്റ്റിക്), അബ്ദുൽ അസീസ് ടി.പി, ലത്തീഫ് അലിയമ്പത് (സ്പോൺസർഷിപ്), ലത്തീഫ് സി.എം, ദിൽഷാദ് മുഹറഖ് (റിഫ്രഷ്മെന്റ്) റഷീദ് മാഹി (മീഡിയ), ലത്തീഫ് ചാലിയം (ആങ്കറിങ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.