മനാമ: വിവിധ മേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളൊരുക്കിയതായി തൊഴിൽ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം മൊത്തം 29,995 സ്വദേശികൾക്കാണ് തൊഴിൽ നൽകിയത്. ഇതിൽ 41 ശതമാനം സ്ത്രീകളായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. സ്വദേശികളുടെ തൊഴിലിൽ ലക്ഷ്യമിട്ടതിനേക്കാൾ 49.9 ശതമാനം വർധനയുണ്ടായിട്ടുണ്ട്.
ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, വ്യവസായം, അഡ്മിനിസ്ട്രേഷൻ എന്നീ രംഗങ്ങളിലാണ് കൂടുതൽ തൊഴിൽ ലഭിച്ചിട്ടുള്ളത്. ചില സ്ഥാപനങ്ങളിൽ 90 ശതമാനം വരെ സ്വദേശികൾ തൊഴിലെടുക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പല സ്ഥാപനങ്ങളും സ്വന്തം നിലക്കുതന്നെ സ്വദേശികളെ നിയമിച്ചിട്ടുണ്ട്.
തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസൃതമായി പരിശീലനം നൽകുകയും അതുവഴി നിരവധി സ്വദേശികൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് പാർലമെന്റിലെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. 2024 വരെ വർഷംതോറും 20,000 സ്വദേശികൾക്ക് തൊഴിൽ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.