മനാമ: ബഹ്ൈറൻ മൂന്നാമത് കരകൗശലേമള ആരംഭിച്ചു. ഇൗ മാസം എട്ടുവരെ മനാമ സൂഖിലാണ് മേള നടക്കുക. ഇൗജിപ്ഷ്യൻ കരകൗശല വിദഗ്ധരുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കെപ്പട്ടിരിക്കുന്നത്. ഇൗ വർഷം മുതൽ സ്ഥിരമായ കരകൗശല ഉത്പ്പന്നങ്ങൾ ലഭിക്കുന്ന സ്ഥാപനവും മേളയുടെ ഉദ്ഘാടനത്തിനൊപ്പം തുടക്കമിടുമെന്നും ടൂറിസം ആൻറ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിൻ ഹമുദ് ആൽ ഖലീഫ അറിയിച്ചിരുന്നു. ഫോർമുല വൺ സഞ്ചാരികളെ വലിയ രീതിയിൽ പ്രതീക്ഷിക്കുന്ന മേളയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമാണ് നടന്നത്. 22 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്്. ബഹ്റൈെൻറ പരമ്പരാഗത ഉത്പ്പന്നങ്ങളും ഒപ്പം ഇൗജിപ്ഷ്യൻ പൗരൻമാരുടെ ഉത്പ്പന്നങ്ങളും ഇവിടെ നിന്നും ലഭിക്കും. എല്ലാ ദിവസവും വൈകുന്നേവം അഞ്ച് മുതൽ രാത്രി 11 വരെയാണ് സമയം. വ്യാപാര, വ്യവസായ, ടൂറിസം മന്ത്രി സയദ് അൽസയനിയുടെ രക്ഷാധികാരത്തിലാണ് മേള നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.