മനാമ: തൃശൂർ പ്രവാസികളുടെ സംഘടനയായ ‘സംസ്കാര’യുടെ നേതൃത്വത്തിലുള്ള തൃശൂർ പൂരാഘോഷം ബഹ്ൈറൻ കേരളീയം സമാജം അങ്കണത്തിൽ ഉജ്ജ്വലമായ അനുഭവമായി. ആനരൂപങ്ങൾ നിർമ്മിച്ച് അതിന് മുകളിൽ ആളിരുന്ന് കുടമാറ്റം ഉൾപ്പെടെ നടത്തിയപ്പോൾ മലയാളികൾക്ക് തൃശൂർ പൂരാങ്കണത്തിൽ എത്തിചേർന്ന അനുഭവമാണ് ഉണ്ടാക്കിയത്.
തൃശൂർ പൂര നഗരിയുടെ മാതൃക പുന:സൃഷ്ടിച്ചുകൊണ്ട് ആചാര ക്രമങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവാസ പൂരം നടന്നത്. മാസങ്ങളായുള്ള അദ്ധ്വാനവും അണിയറ ഒരുക്കങ്ങളുമാണ് ആയിരങ്ങളെ ആവേശത്തിലാക്കിയ പൂരം മാതൃകയെ വിജയത്തിൽ എത്തിച്ചത്. വൈകുേന്നരം നാല് മുതൽ കേളികൊേട്ടാടെ പൂരത്തിെൻറ കൊടിയേറ്റം തുടങ്ങിയത്. തുടർന്ന് എഴുന്നള്ളിപ്പിന് പഞ്ചാരിമേളം അകമ്പടിയായി.
ശിങ്കാരിമേളത്തോടെ കാവടിയാട്ടം,നാടൻ കലാരൂപങ്ങൾ എന്നിവ അണിനിരന്നുള്ള ചെറുപൂരവും നടന്നു. ഇതിനുശേഷം ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ഇലഞ്ഞിത്തറ മേളത്തിൽ സന്തോഷ് കൈലാസിെൻറ നേതൃത്വത്തിലുള്ള 101 പേർ അണിനിരന്നു. ഒടുവിൽ കുടമാറ്റവും ഡിജിറ്റൽ വെടിക്കെട്ടും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.