മനാമ: ബഹ്റൈൻ കേരളീയ സമാജം ഭവന പദ്ധതിയുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം വായനശാല നിർമ്മിച്ചു നൽകിയ വീടിെൻറ താക്കോൽദാന കർമ്മം നടന്നു. മാവേലിക്കരയിൽ തെക്കേക്കര പഞ്ചായത്തിൽ പോനകം വാർഡിൽ ഉഷാകുമാരിയ്ക്കാണ് വീട് നൽകിയത്. ചടങ്ങിൽ കേരള സമാജം സെക്രട്ടറി എം. പി രഘു താക്കോൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാഘവന് കൈമാറി. അദ്ദേഹം താക്കോൽ കളത്തുർ തെക്കേതിൽ ഉഷാകുമാരിക്കു നൽകി താക്കോൽ ദാന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ സമാജത്തിെൻറ മുതിർന്ന അംഗങ്ങളും, മുൻ എക്സിക്യൂട്ടീവ് ഭാരവാഹികളും പങ്കെടുത്തു. വായനശാലയുടെ ഭവന നിർമ്മാണ പദ്ധതിയുടെ ചുമതലയുള്ള ജോയിൻറ് കൺവീനർ റെജി അലക്സ് ചടങ്ങിൽ പങ്കെടുത്തു. മുൻ സമാജം ഭാരവാഹികളായയ ജോൺ ഐപ്പ്, മധു പിള്ള, കെ.പി.ശ്രീകുമാർ, ജഗദീഷ് ശിവൻ, പി വി മോഹൻ കുമാർ, പ്രസാദ ചന്ദ്രൻ, അരുൺ കുമാർ, ജയകൃഷ്ണൻ,ഡി സലിം, തുടങ്ങിയവരോടൊപ്പം സത്യൻ പേരാമ്പ്രയും പങ്കെടുത്തു. ചടങ്ങിൽ മാവേലിക്കര എം.ൽ.എ ആർ.രാജേഷ് അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മീഷൻ അംഗം. സുബൈർ കണ്ണൂർ, തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈലാ ലക്ഷമണൻ, കെ മധുസൂദനൻ നായർ., രാജേഷ് ആർ ചന്ദ്രൻ, ദീപാ ജയാനന്തൻ. ശ്രീലേഖാ ഗിരീഷ്., വസന്ത രാജശേഖരൻ തുടങ്ങിയ വരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.