മനാമ: പ്രവാസി കുടുംബിനികൾക്കായി ‘പ്രതീക്ഷ ബഹ്‌റൈന്‍’ പാചക മത്സരം സംഘടിപ്പിക്കുന്നു.
ഈ മാസം 29 ന് വൈകിട്ട് മൂന്ന് മുതല്‍ ‘ഇന്ത്യന്‍ ക്ലബ്ബുമായി’ സഹകരിച്ച് പാചക മത്സരം സംഘടിപ്പിക്കുന്നു. ‘രുചി അരങ്ങ് 2018’ എന്ന് പേരിട്ട ഈ പരിപാടിയില്‍ പാചക വിദഗ്ധൻ നൗഷാദ് ആയിരിക്കും മുഖ്യ വിധികർത്താവ് എന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികളുടെ കലാ പരിപാടികളും തുടർന്നു സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുന്ന സമ്മേളനവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാൻ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിനും 33401786, 34338436, 36111478 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
കെ.ആര്‍.നായര്‍, ചന്ദ്രന്‍ തിക്കൊടി തുടങ്ങിയവര്‍ രക്ഷാധികാരികളും, നിസാര്‍ കൊല്ലം, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കാഷ്യസ് പെരേര എന്നിവർ ചെയർമാൻമാരുമായ സംഘാടക സമിതി ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. വിവിധ കൺവീനര്‍മാർ: ഷബീര്‍ മാഹി, മനോജ് സാംബന്‍, ഷിബു പത്തനംതിട്ട, സിബിന്‍ സലിം, അസ്കര്‍ പൂഴിത്തല, അനീഷ് വർഗീസ്, അജിത് ഭാസി, വിനു ക്രിസ്റ്റി ട്രഷറര്‍ ജയേഷ് കുറുപ്പ്, തുടങ്ങിയവർ പ്രവർത്തിക്കുന്നു.
വാർത്തസമ്മേളനത്തിൽ രക്ഷാധികാരി ചന്ദ്രൻ തിക്കോടി, ചെയർമാൻ നിസാർ കൊല്ലം, ഇന്ത്യൻ ക്ലബ്ബ് പ്രതിനിധി നന്ദകുമാർ, അജിത് ഭാസി, ഹോപ് പ്രസിഡൻറ് സിബിൻ സലിം, സെക്രട്ടറി അസ്കർ പൂഴിത്തല, കൺവീനർ ഷിബു പത്തനംതിട്ട തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.