പ്രവാസി കേരളീയരുടെ ക്ഷേമപരിപാടികള്‍ വിപുലമാക്കാനും പ്രവാസി നിക്ഷേപങ്ങള്‍ ജന്മനാടിെൻറ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും കേരളസര്‍ക്കാര്‍ ആവിഷ്കരിച്ച നൂതന ദീര്‍ഘകാല നിക്ഷേപപദ്ധതിയാണ് പ്രവാസി ഡിവിഡൻറ് പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസി കേരളീയര്‍ക്കും ജീവിതപങ്കാളിക്കും ആജീവനാന്തം പ്രതിമാസ സുരക്ഷിത വരുമാനം ഉറപ്പുനല്‍കുന്ന ഈ പദ്ധതിക്ക് വന്‍ സ്വീകരണമാണ് പ്രവാസികള്‍ നല്‍കിയത്.
മൂന്ന് ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡൻറ് ഉറപ്പായും ലഭിക്കുന്നു. ആദ്യ മൂന്ന് വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡൻറിെൻറ നികുതി കഴിച്ചുള്ള തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേര്‍ക്കും. നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡൻറ് ലഭിച്ചുതുടങ്ങും. നിക്ഷേപകന് നിക്ഷേപത്തുക പിൻവലിക്കാൻ കഴിയില്ല എന്നതാണ് ഇൗ പദ്ധതിയുടെ പ്രത്യേകത.
നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡൻറ് ലഭ്യമാകും. പങ്കാളിയുടെ കാലശേഷം നോമിനിക്ക് നിക്ഷേപത്തുകയോടൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ട ആദ്യ മൂന്ന് വര്‍ഷങ്ങളിലെ ഡിവിഡൻറ് സഹിതം നിക്ഷേപത്തുക തിരികെ നല്‍കും.
2019 ഡിസംബര്‍ 14ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ച പ്രവാസി ഡിവിഡൻറ് പദ്ധതിയില്‍ വിവിധ രാജ്യങ്ങളിലെ പ്രവാസികളും തിരിച്ചുവന്ന പ്രവാസികളും നിക്ഷേപം നടത്തിയിട്ടുണ്ട്. ചെറിയ കാലയളവിനുള്ളില്‍ 250 കോടിയില്‍പരം രൂപ പ്രവാസി ഡിവിഡൻറ് പദ്ധതിയില്‍ പ്രവാസികള്‍ നിക്ഷേപിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികാലത്തും നാടിെൻറ വികസനത്തിന് പ്രവാസികള്‍ പദ്ധതിയില്‍ അര്‍പ്പിച്ച വിശ്വാസത്തിെൻറ ഫലമാണ് അഭിമാനകരമായ ഈ നേട്ടം. പ്രവാസികള്‍ക്ക് സാമ്പത്തിക പരിരക്ഷയോടൊപ്പം സാമൂഹിക സുരക്ഷിതത്വവും ഉറപ്പാക്കുന്ന ഈ പദ്ധതി ഇത്തരത്തില്‍ ഇന്ത്യയിലെതന്നെ ആദ്യത്തേതാണ്.
പദ്ധതിയിലേക്കുള്ള നിക്ഷേപം www.pravasikerala.org എന്ന വെബ്സൈറ്റുവഴി ഓണ്‍ലൈനായി നടത്താം. നിക്ഷേപ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കും.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.