ഒ.ഐ.സി.സി വനിതാ വിഭാഗം സെക്രട്ടറി ഷംന ഹുസൈന് യാത്രയയപ്പ് നൽകുന്നു
മനാമ: ഒ.ഐ.സി.സി വനിതാ വിഭാഗം ദേശീയ സെക്രട്ടറി ഷംന ഹുസൈന് ബഹ്റൈൻ ഒ.ഐ.സി.സി വനിതാ വിഭാഗം ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
ഉദ്യോഗാർഥം ഷംന ഹുസൈനും കുടുംബവും സൗദി അറേബ്യയിലേക്ക് പോകുന്ന സാഹചര്യത്തിലാണ് യാത്രയയപ്പ്. ഷംന ഹുസൈനും കുടുംബവും ഒ.ഐ.സി.സിക്കും വനിതാ വിഭാഗത്തിനും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാലങ്ങളിൽ ഷംന ഹുസൈൻ നയിച്ച വിവിധ പ്രവർത്തനങ്ങൾ സംഘടനയെ കൂടുതൽ സജീവമാക്കി. വനിതാ വിഭാഗത്തിന്റെ വളർച്ചക്കും ശക്തിപ്പെടുത്തലിനും വലിയ പങ്കുവഹിച്ചു. അവരുടെ പ്രോത്സാഹനവും നേതൃത്വം കഴിവുകളും സംഘടനയിലെ മറ്റംഗങ്ങൾക്ക് പ്രചോദനമായി എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി വനിത വിഭാഗം പ്രസിഡന്റ് മിനി റോയ് അധ്യക്ഷതവഹിച്ചു.
യോഗത്തിൽ വനിതാ വിഭാഗം നേതാക്കളായ സെഫി നിസാർ, ഷീജ നടരാജൻ, ആനി അനു, ബ്രയിറ്റ് രാജൻ, ബിന്ദു റോയ് എന്നിവർ ആശംസ പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.