ബി.ഐ.സി ഫയർ ആൻഡ് റെസ്ക്യൂ ടീം
മനാമ: ഏപ്രിൽ 11ന് ആരംഭിക്കുന്ന ബഹ്റൈൻ ഗ്രാൻഡ് പ്രീയുടെ സുരക്ഷക്കായി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലെ (ബി.ഐ.സി) ഫയർ ആൻഡ് റെസ്ക്യൂ ടീം സജ്ജമെന്ന് റെസ്ക്യൂ ടീം ഹെഡ് അബ്ദുള്ള ഖുത്താമി. ടീമിന്റെ അവസാന ഘട്ട തയാറെടുപ്പുകൾ പുരോഗമിക്കുകയാണെന്നും ഖുത്താമി സ്ഥിരീകരിച്ചു. വിവിധ തസ്തികകളിലായി 70 പേരാണ് ഫയർ ആൻഡ് റെസ്ക്യൂ സംഘത്തിലുള്ളത്.
പരിചയസമ്പന്നരായ ഉദ്യോഗസ്ഥരാണ് ടീമിലുള്ളതെന്നും പരിപാടിയുടെ ഭാഗമായുണ്ടാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ ടീമിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ശൈഖ് അബ്ദുല്ല ബിൻ ഈസ അൽ ഖലീഫ നയിക്കുന്ന ബഹ്റൈൻ മോട്ടോർ ഫെഡറേഷനും (ബി.എം.എഫ്) ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫയുടെ കീഴിൽ ബി.ഐ.സിയും നൽകുന്ന തുടർച്ചയായ പിന്തുണക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. ഏപ്രിൽ 11 മുതൽ 13 വരെ സഖീറിലെ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലാണ് (ബി.ഐ.സി) ഗ്രാൻഡ് പ്രീ മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.