മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബുദൈയ്യ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷിഫ അൽ ജസീറ മെഡിക്കൽ സെന്റർ ഐ.വൈ.സി.സി യൂത്ത് കപ്പ് സീസൺ 1 ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കർബാബാദിൽ നടന്ന പ്രഥമ പ്രേം നസീർ സ്മൃതിപുരസ്കാര സമർപ്പണം
ഐ.ഒ.സി പ്രസിഡന്‍റ് മുഹമ്മദ് മൻസൂർ ഉദ്ഘാടനം ചെയ്തു. ചാമ്പ്യൻമാരായ ബുദൈയ്യ സ്‌ട്രൈക്കേഴ്സിന് ദേശീയ പ്രസിഡന്‍റ് ജിതിൻ പരിയാരം, സെക്രട്ടറി ബെൻസി ഗനിയുഡ് വാസ്റ്റിൻ, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ ചേർന്ന് ഐ.വൈ.സി.സി യൂത്ത് കപ്പ് എവർ റോളിങ് ട്രോഫി കൈമാറി.
റണ്ണേഴ്‌സ് അപ്പ് ആയ ട്യൂബ്ലി സൽമബാദ് കിങ്സിന് ബുദൈയ്യ ഏരിയ പ്രസിഡന്‍റ് ഷിബിൻ തോമസ്, സെക്രട്ടറി ഷമീർ കച്ചേരിപറമ്പിൽ, ട്രഷറർ റിനോ സ്കറിയ എന്നിവർ ട്രോഫി സമ്മാനിച്ചു.
ടൂർണമെന്‍റിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഹിറ്റ് ദി ബാർ ഗെയിം വിജയിയായ ലബിന് ദേശീയ സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരുത്ത് ട്രോഫി സമ്മാനിച്ചു.
കൂടുതൽ ഗോൾ നേടിയ കളിക്കാരനുള്ള ട്രോഫി ബുദൈയ സ്‌ട്രൈക്കേഴ്സിന്‍റെ അനസ് നേടി. മികച്ച ഗോളിക്കുള്ള ട്രോഫി ഹിദ്ദ് അറാദ് ലെജൻഡ്സിന്‍റെ ടിനു രാജനാണ്. മികച്ച കളിക്കാരനുള്ള ട്രോഫി ട്യൂബ്ലി സൽമബാദ് കിങ്സിന്‍റെ ഡാനിഷ് മുക്താറും കരസ്‌ഥമാക്കി.
വ്യക്തിഗത ട്രോഫികളും വിജയികൾക്കുള്ള മെഡലുകളും ദേശീയ വൈസ് പ്രസിഡന്‍റ് പി.എം. രഞ്ജിത്, ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, ഐ.ടി ആൻഡ് മീഡിയ സെൽ കൺവീനർ അലൻ ഐസക്, മുതിർന്ന അംഗം രാജൻ ബാബു, ബുദൈയ ഏരിയ ജോ. സെക്രട്ടറി ആഷിക് എന്നിവർ ചേർന്ന് കൈമാറി. മികച്ച കമന്‍ററിക്കുള്ള സമ്മാനം റിച്ചി കളതുരത്ത്, മൂസ കരിപ്പാകുളം, മുഹമ്മദ് ജമീൽ എന്നിവർ കരസ്‌ഥമാക്കി. ഒസായി മത്സരം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.