മനാമ: ഒമാൻ-ബഹ്റൈൻ ഏഴാമത് സംയുക്ത സമിതി യോഗത്തിൽ പങ്കെടുക്കാനെത്തിയ ഒമാൻ വിദേശകാര്യ മന്ത്രി ബദ്ർ ബിൻ ഹമദ് ബിൻ ഹമൂദ് ബൂസഈദിയുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സഖീർ പാലസിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായുകയും ചെയ്തു. ഒമാൻ സുൽത്താൻ ഹൈഥം ബിൻ താരിഖ് ആൽ സഈദിന്റെ ആശംസകൾ മന്ത്രി ഹമദ് രാജാവിന് കൈമാറി. ജി.സി.സി രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുന്നതിന് വിവിധ രാഷ്ട്ര നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഹമദ് രാജാവ് പ്രശംസിച്ചു.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയുമായും ഒമാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.