ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ലെ ക്ല​സ്റ്റ​ർ ച​ർ​ച്ച​യി​ൽ എ.​എം. ഷാ​ന​വാ​സ്‌ വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു

അ​റി​വും ആ​വേ​ശ​വും പ​ക​ർ​ന്നു​ന​ൽ​കി​യ ഫ്ര​ൻ​ഡ്സ് സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: പ്ര​വ​ർ​ത്ത​ക​രി​ൽ അ​റി​വും ആ​വേ​ശ​വും പ​ക​ർ​ന്നു​ന​ൽ​കി​യ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. ‘ന​മ്മു​ടെ മൂ​ല്യ സം​സ്കാ​രം’ ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ഡ​ന്റ് സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജീ​വി​ത​ത്തി​ൽ ഉ​ന്ന​ത​മാ​യ ധാ​ർ​മി​ക മൂ​ല്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​വ​ർ​ക്കാ​ണ് സാ​മൂ​ഹി​ക സം​സ്ക​ര​ണ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ വി​പ​ണി​സം​സ്കാ​രം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മൂ​ല്യ​ര​ഹി​ത ജീ​വി​ത​ശൈ​ലി​യാ​ണ് ഇ​ന്ന​ത്തെ കാ​ല​ത്ത് സ​മൂ​ഹം സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ദാ​ചാ​ര​വും ധാ​ർ​മി​ക​ബോ​ധ​വും പു​തി​യ ത​ല​മു​റ​ക്ക് കൈ​മോ​ശം വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത് തി​രി​ച്ചു​പി​ടി​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ളാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

‘പ്ര​ചോ​ദ​ന​മാ​ണ് എ​ന്റെ പ്ര​സ്ഥാ​നം’ വി​ഷ​യ​ത്തി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. മു​ൻ​ഗ​ണ​നാ​ക്ര​മ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​ൽ​പി​ക്ക​പ്പെ​ടു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ നി​ർ​വ​ഹി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ് വി​ജ​യം സാ​ധ്യ​മാ​വു​ക. വ്യ​ക്തി എ​ന്ന നി​ല​ക്ക് ഓ​രോ​രു​ത്ത​രും കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​നാ​കാ​ൻ നി​ര​ന്ത​രം ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ന്ന ക്ല​സ്റ്റ​ർ ച​ർ​ച്ച​ക​ൾ​ക്ക് ഇ​ർ​ഷാ​ദ്ഷാ കു​ഞ്ഞി​ക്ക​നി, ഹേ​ബ ഷ​കീ​ബ്, ഇ.​കെ. സ​ലീം, അ​ലി അ​ഷ്‌​റ​ഫ്, എ.​എം. ഷാ​ന​വാ​സ്‌, ബ​ദ്റു​ദ്ദീ​ൻ, സാ​ജി​ർ ഇ​രി​ക്കൂ​ർ, നൂ​റ ഷൗ​ക്ക​ത്ത​ലി, ബു​ഷ്‌​റ റ​ഹീം, ഷ​രീ​ഫ് കാ​യ​ണ്ണ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ല​യി​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി യൂ​നു​സ് രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Friends Social Association gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.