ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ച​ര​ണ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 155ാം ജ​ന്മ​വാ​ർ​ഷി​ക​വും അ​ന്താ​രാ​ഷ്ട്ര അ​ഹിം​സ ദി​ന​വും ആ​ച​രി​ച്ചു. ച​ട​ങ്ങി​ൽ എം.​പി​മാ​രാ​യ അ​ബ്ദു​ല്ല ഖ​ലീ​ഫ അ​ൽ റൊ​മൈ​ഹി, മു​ഹ​മ്മ​ദ് ഹു​സൈ​ൻ ജ​നാ​ഹി, ഹ​സ​ൻ ഈ​ദ് ബു​ഖ​മ്മ​സ്, ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അം​ബാ​സ​ഡ​റും എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും രാ​ഷ്ട്ര​പി​താ​വി​ന് പു​ഷ്പ​ങ്ങ​ൾ അ​ർ​പ്പി​ച്ചു. അം​ബാ​സ​ഡ​ർ അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും സ്വാ​ഗ​ത​പ്ര​സം​ഗം ന​ട​ത്തി. ഗാ​ന്ധി​യ​ൻ ചി​ന്ത​യെ​ക്കു​റി​ച്ചും പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ചെ​ലു​ത്തു​ന്ന ആ​ഴ​ത്തി​ലു​ള്ള സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചും എം.​പി​മാ​ർ അ​വ​രു​ടെ ചി​ന്ത​ക​ൾ പ​ങ്കു​വെ​ച്ചു. അ​റ​ബ് ലോ​ക​ത്ത് ഗാ​ന്ധി​ജി വ​ഹി​ച്ച പ​ങ്കി​നെ കു​റി​ച്ചും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

2007 മു​ത​ൽ, ഒ​ക്ടോ​ബ​ർ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​ഹിം​സ ദി​ന​മാ​യി ആ​ച​രി​ക്കു​ക​യാ​ണ്. ച​ട​ങ്ങി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജീ​വി​തം ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ശു​ചി​ത്വ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ‘സ്വ​ച്ഛ​താ ഹി ​സേ​വ’ കാ​മ്പ​യി​നും ന​ട​ന്നു.

Tags:    
News Summary - Gandhi Jayanti celebrated at Indian Embassy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.