മനാമ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം ശക്തിപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും നീതിന്യായ, ഇസ് ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ പറഞ്ഞു. ദോഹയിൽ നടന്ന ജി.സി.സി രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 34ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജി.സി.സി ജുഡീഷ്യല്‍ വിധികള്‍, ഡെപ്യൂട്ടേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ നടപ്പാക്കാനുള്ള കരാര്‍ നവീകരിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ വരുന്ന സിവില്‍, ക്രിമിനല്‍ നിയമ സഹകരണം സംബന്ധിച്ച കരാറുകള്‍ക്ക് യോഗം അംഗീകാരം നല്കി.
ജുവനൈല്‍ ജസ്റ്റിസ് മാര്‍ഗനിർദേശങ്ങളെക്കുറിച്ചുള്ള ദോഹ രേഖ യോഗം അംഗീകരിച്ചു. വിവേചന വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗ നിയമങ്ങള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിർദേശങ്ങള്‍ യോഗം അവലോകനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.