റഷീദിനും കുടുംബത്തിനും ഗോൾഡൻ ഹാൻഡ്സ് യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: ഏകദേശം അരനൂറ്റാണ്ട് കാലം (47 വർഷം) ബഹ്റൈനിൽ കഴിഞ്ഞതിനുശേഷം തന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശമായ മയ്യഴിയിലേക്ക് യാത്രയാകുന്ന പുതിയ പുരയിൽ റഷീദിനും കുടുംബത്തിനും പവിഴദ്വീപിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ ‘ഗോൾഡൻ ഹാൻഡ്സ്’ യാത്രയയപ്പ് നൽകി.
വി.സി. താഹിർ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുജീബ് മാഹി സ്വാഗതം പറഞ്ഞു. ഇത്രയും നീണ്ട കാലത്തെ പ്രവാസ ജീവിതത്തിനുശേഷം സ്വദേശത്തേക്ക് മടങ്ങുന്ന റഷീദിന് ശിഷ്ട ജീവിതം സംതൃപ്തി നിറഞ്ഞതാകട്ടെ എന്ന് വി.പി. ഷംസുദ്ദീൻ, ജാവേദ് ടി.സി.എ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് തികച്ചും അനിഷേധ്യമാണെന്നും ആ വിടവ് നികത്താൻ നാട്ടിൽനിന്നു കൊണ്ടും സംഘടനയോട് ചേർന്ന് പ്രവർത്തിക്കണമെന്ന് ആശംസ നേർന്ന് സംസാരിച്ച റഷീദ് മാഹി അഭ്യർഥിച്ചു.
പ്രവർത്തനകാലയളവിൽ കൂട്ടായ്മയിലെ ഓരോ അംഗങ്ങളും നൽകിയ സഹകരണം മറുപടി പ്രസംഗത്തിൽ പി.പി. റഷീദ് എടുത്തുപറഞ്ഞു. തുടർന്ന് അങ്ങോട്ടും തന്റെ സഹകരണം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. വി.സി. നിയാസ്, റിജാസ് റഷീദ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.