മനാമ: ബഹ്റൈെൻറ ദേശീയ വിമാന കമ്പനിയായ ‘ഗൾഫ് എയർ’ ബഹ്റൈൻ ടൂറിസ്റ്റ് വിസ സേവനം ലഭ്യമാക്കും. തങ്ങളുടെ യാത്രക്കാർക്കുവേണ്ടിയാണ് ‘ഗൾഫ് എയർ’ പുതിയ സേവന പദ്ധതി തയാറാക്കിയത്. ഇതിെൻറ വിവരങ്ങൾ www.visa.gulfair.com എന്ന വെബ്സൈറ്റ് വഴി അറിയാം. റിേട്ടൺ ടിക്കറ്റുള്ള ‘ഗൾഫ് എയർ’ യാത്രക്കാർക്ക് മേൽ സൂചിപ്പിച്ച വെബ്സൈറ്റ് വഴി വിസക്ക് അപേക്ഷ നൽകാം. അല്ലെങ്കിൽ, മതിയായ രേഖകളുമായി ‘ഗൾഫ് എയർ’ സെയിൽസ് ഒാഫിസുകളിലെത്തിയും നടപടി പൂർത്തിയാക്കാം.
യാത്ര ഉദ്ദേശിക്കുന്നതിന് 30ദിവസം മുമ്പ് തന്നെ അപേക്ഷ നൽകണം. വിസ നടപടികൾ പൂർത്തിയാക്കാൻ ചുരുങ്ങിയത് നാല് പ്രവൃത്തി ദിനങ്ങൾ വേണം. ബഹ്റൈൻ ടൂറിസത്തിെൻറ പ്രോത്സാഹനമെന്നത് ‘ഗൾഫ് എയറി’െൻറ പ്രധാന പരിഗണനകളിലൊന്നാണെന്ന് കമ്പനി ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലവി പറഞ്ഞു. ഇക്കാര്യത്തിൽ ‘വി.എഫ്.എസ് ഗ്ലോബലു’മായി കൈകോർക്കാൻ സാധിച്ചത് സന്തോഷകരമാണ്. ഇത് വിജയകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ‘ഗൾഫ് എയറു’മായുള്ള സഹകരണം ഏറെ വിലമതിക്കുന്നുവെന്ന് വി.എഫ്. എസ് സി.ഒ.ഒ (മിഡിൽ ഇൗസ്റ്റ് ആൻറ് സൗത്ത് ഏഷ്യ) വിനയ് മൽഹോത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.