സനീഷ് കുറുമുള്ളില്‍ (ചെയർമാൻ), സതീഷ് കുമാർ (വൈസ് ചെയർമാൻ), ബിനുരാജ് രാജൻ (ജനറൽ സെക്രട്ടറി),അജികുമാർ (ട്രഷറർ)
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 2025-2026 വർഷത്തെ ഭരണസമിതി നിലവിൽ വന്നു. കഴിഞ്ഞദിവസം സൊസൈറ്റിയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ മുഖ്യവരണാധികാരി കൂടിയായ കുടുംബാംഗം അനിൽ പിയുടെ സാന്നിധ്യത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ നിലവിലെ ഭരണസമിതി അടുത്ത രണ്ടു വർഷത്തേക്കുകൂടി (2025-2026) തുടരാൻ തീരുമാനിച്ചു.
ഒമ്പതംഗ ഭരണസമിതിയിൽ സനീഷ് കുറുമുള്ളില്‍ (ചെയർമാൻ), സതീഷ് കുമാർ (വൈസ് ചെയർമാൻ), ബിനുരാജ് രാജൻ (ജനറൽ സെക്രട്ടറി), ദേവദത്തൻ (അസിസ്റ്റൻറ് സെക്രട്ടറി), അജികുമാർ (ട്രഷറർ), ശിവജി ശിവദാസൻ (അസിസ്റ്റൻറ് ട്രഷറർ), രജീഷ് ശിവദാസൻ (പബ്ലിക് റിലേഷൻ സെക്രട്ടറി), രഞ്ജിത്ത് വാസപ്പൻ (മെംബർഷിപ് സെക്രട്ടറി), ബിനുമോൻ ചുങ്കപ്പാറ (എൻറർടൈൻമെന്റ് സെക്രട്ടറി) കൂടാതെ അജിത് പ്രസാദ് (ഇന്റേണൽ ഓഡിറ്റർ) ചുമതലയേറ്റു. ചടങ്ങിൽ സാമൂഹിക നന്മയും ജനോപകാരപ്രദമായ പരിപാടികളുമായി സൊസൈറ്റി മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.