ബഹ്‌റൈൻ സെന്‍റ്​ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ഓശാന ശുശ്രൂഷ

സെന്‍റ്​ പീറ്റേഴ്സ്​ പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കമായി

മനാമ: ബഹ്‌റൈൻ സെന്‍റ്​ പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഹാശാ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഓശാന പെരുന്നാൾ കൊണ്ടാടി. ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. റോജൻ പേരകത്തും ഫാ. സിബി തോമസും മുഖ്യകാർമികത്വം വഹിച്ചു. ചൊവ്വാഴ്ച വരെ വൈകീട്ട് ഏഴു​ മുതൽ ഒമ്പതു​ വരെ ഹാശാ കൺവെൻഷൻ നടക്കും. കൺവെൻഷന് ഫാ. സിബി തോമസ് നേതൃത്വം നൽകും. ബുധനാഴ്ച 6.30 മുതൽ പെസഹ ശുശ്രൂഷയും വെള്ളിയാഴ്ച രാവിലെ ഏഴു​ മണി മുതൽ ദുഃഖവെള്ളി ശുശ്രൂഷകൾ ബഹ്‌റൈൻ കേരളീയ സമാജം ഹാളിലും നടക്കും. ശനിയാഴ്ച വൈകീട്ട് 6.30ന്​ ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിക്കും.

Tags:    
News Summary - Hasha services begin at St. Peter's Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.