മനാമ: ആരോഗ്യ സേവന മേഖല മെച്ചപ്പെടുത്തുന്നതിനുള്ള നീക്കം വേഗത്തിലാക്കുമെന്ന് പുതിയ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് അസ്സയ്യിദ് ഹസൻ വ്യക്തമാക്കി.
ബിലാദുൽ ഖദീം ഹെൽത്ത് സെന്റർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അവർ. ഹെൽത്ത് സെന്ററുകളുടെയും സർക്കാർ ആശുപത്രികളുടെയും സ്വയംഭരണ സംവിധാനത്തിന്റെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിൽ പ്രതീക്ഷിത വളർച്ച കൈവരിക്കുന്നതിന് സ്വയംഭരണ സംവിധാനം പ്രയോജനപ്പെടും.
സാമൂഹിക പങ്കാളിത്തവും സാമൂഹിക സുരക്ഷയും ശക്തമാക്കാൻ ഇതുവഴി സാധിക്കും. ആരോഗ്യ മേഖലയുടെ ഉന്നമനത്തിനായി വിവിധ മേഖലകളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഒരുക്കമാണെന്ന് അവർ അറിയിച്ചു. ആരോഗ്യമന്ത്രിയോടൊപ്പം ഫാറൂഖ് യൂസുഫ് അൽ മുഅയ്യദ്, പാർലമെന്റിലെ ധനകാര്യ സമിതി ചെയർമാൻ അഹ്മദ് സബാഹ് അസ്സുലൂം എന്നിവരും ആരോഗ്യ മന്ത്രാലയത്തിലെയും ആരോഗ്യകാര്യ സുപ്രീം കൗൺസിലിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.