മനാമ: മലപ്പുറം സ്വദേശി ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. പുളിക്കൽ റിജോഷ് ചീറക്കോട (36) ആണ് മരിച്ചത്. ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്.
മൂന്ന് മാസം മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പിതാവ്: രവീന്ദ്രന്. മാതാവ്: ശോഭന. ഭാര്യ: അഞ്ജു. മകള്‍: ധന്ശിക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.