മനാമ: ഒമാൻ ഉൾക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന മത്സ്യബന്ധന കപ്പലിൽ നിന്ന് 80 മില്യൺ ഡോളർ മൂല്യമുള്ള ഹെറോയിൻ പിടിച്ചെടുത്തു. യു.എസ് കോസ്റ്റ് ഗാർഡാണ് പിടിച്ചെടുത്തത്. യു.എസ് കോസ്റ്റ് ഗാർഡ് കപ്പൽ ഈയാഴ്ച നടത്തുന്ന രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. യു.എസ് കോസ്റ്റ് ഗാർഡിന്റെ ഗ്ലെൻ ഹാരിസ് കപ്പൽ വിവിധ രാജ്യങ്ങളുടെ സംയോജിത ടാസ്ക് ഫോഴ്സായ സി.ടി.എഫ് 150-ന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. ഇറാനിലെ ചാഹ് ബഹാറിൽ നിന്ന് പുറപ്പെട്ടതാണ് മൽസ്യബന്ധനക്കപ്പലെന്ന് യു.എസ് കോസ്റ്റ് ഗാർഡ് അറിയിച്ചു. 1964 കിലോ ഹെറോയിനാണ് കപ്പലിൽനിന്ന് കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് ഇതേ തുറമുഖത്ത് നിന്ന് പുറപ്പെട്ട മറ്റൊരു മത്സ്യബന്ധന കപ്പലിൽ നിന്ന് 30 മില്യൺ ഡോളർ വിലമതിക്കുന്ന മെതാംഫെറ്റാമൈനും ഹെറോയിനും ഗ്ലെൻ ഹാരിസ് പിടിച്ചെടുത്തിരുന്നു. 580 കിലോഗ്രാം മെത്താംഫെറ്റാമൈനും 35 കിലോഗ്രാം ഹെറോയിനുമാണ് അന്ന് പിടിച്ചെടുത്തത്.
ലോകത്തിലെ ഏറ്റവും വലിയ ബഹുരാഷ്ട്ര നാവിക കൂട്ടായ്മമായ കമ്പൈൻഡ് മാരിടൈം ഫോഴ്സ് രൂപവത്കരിച്ച നാല് ടാസ്ക് ഫോഴ്സുകളിൽ ഒന്നാണ് സി.ടി.എഫ് 150. 2023-ൽ 250 മില്ല്യൺ ഡോളറിലധികം വിലമതിക്കുന്ന നിയമവിരുദ്ധ മയക്കുമരുന്ന് സി.ടി.എഫ് 150 പിടിച്ചെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.