ഡോ. നാഫിയ നൗഷാദിനെ ഐ.വൈ.സി ഇന്റർനാഷനൽ ആദരിക്കുന്നു
മനാമ: എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ മുൻ ബഹ്റൈൻ ഇബ്നുൽ ഹൈതം സ്കൂൾ വിദ്യാർഥിനി ഡോ. നാഫിയ നൗഷാദിനെ ഐ.വൈ.സി ഇന്റർനാഷനൽ ആദരിച്ചു.
ബഹ്റൈൻ മൈത്രി പ്രസിഡന്റും സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ നൗഷാദ് മഞ്ഞപ്പാറയുടെ മകളാണ്. ബി.എം.സിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരൻ സജി മാർക്കോസ് മെമന്റോ സമ്മാനിച്ചു.
ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, മറ്റു ഭാരവാഹികളായ സൽമാനുൽ ഫാരിസ്, അനസ് റഹീം, ബേസിൽ നെല്ലിമറ്റം, റംഷാദ് അയിലക്കാട്, ബിനു കുന്നന്താനം, സിറാജ് പള്ളിക്കര, ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, നൗഷാദ് മഞ്ഞപ്പാറ, അലൻ ഐസക് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.