മനുഷ്യക്കടത്ത്: പ്രതിക്ക് അഞ്ചുവര്‍ഷം തടവും 2000 ദീനാര്‍ പിഴയും

മ​നാ​മ: മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യി​രു​ന്ന പ്ര​തി​ക്ക് അ​ഞ്ചു​വ​ര്‍ഷം ത​ട​വും 2000 ദീ​നാ​ര്‍ പി​ഴ​യും ഒ​ന്നാം ക്രി​മി​ന​ല്‍ കോ​ട​തി വി​ധി​ച്ചു. യു​വ​തി​യെ ബ​ഹ്റൈ​നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക​യും അ​നാ​ശാ​സ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ന് പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്​​ത​താ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. ഇ​ര​യാ​ക്ക​പ്പെ​ട്ട യു​വ​തി​യെ നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ന്ന ചെ​ല​വ് വ​ഹി​ക്കു​ന്ന​തി​നും കോ​ട​തി ഉ​ത്ത​ര​വു​ണ്ട്.

ശി​ക്ഷ കാ​ലാ​വ​ധി​ക്കു​ശേ​ഷം പ്ര​തി​യെ നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടു. വീ​ട്ടു​ജോ​ലി​ക്ക് നി​ല്‍ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ടു​ക​യും പി​ന്നീ​ട് ത​െൻറ ഫ്ലാ​റ്റി​ലേ​ക്ക് എ​ത്തി​ച്ച്​ അ​നാ​ശാ​സ്യ​ത്തി​ന്​ നി​ർ​ബ​ന്ധി​ക്കു​ക​യു​മാ​യി​രു​ന്നു.

പ്ര​തി സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സ​മ​യം യു​വ​തി ജ​ന​ല്‍ വ​ഴി ര​ക്ഷ​പ്പെ​ടു​ക​യും പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT