മനാമ: മനുഷ്യക്കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് 10 വർഷം വീതം തടവും 2000 ദിനാർ വീതം പിഴയും ശിക്ഷ വിധിച്ചു. യുവതിയെ അനാശാസ്യപ്രവർത്തനത്തിന് നിർബന്ധിെച്ചന്ന കേസിലാണ് ഒന്നാം ഹൈ ക്രിമിനൽ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.
ഇരയെ നാട്ടിലേക്ക് തിരിച്ചയക്കുന്ന ചെലവ് പ്രതികൾ വഹിക്കണമെന്നും ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. അനാശാസ്യത്തിൽനിന്ന് ഇര സമ്പാദിച്ച പണം ഉപയോഗിച്ച മൂന്നാം പ്രതിക്ക് മൂന്ന് വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
മസാജ് പാർലറിൽ ജോലിനൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതികൾ ഇരയെ രാജ്യത്തേക്ക് കൊണ്ടുവന്നത്.ബഹ്റൈനിൽ എത്തിയ യുവതിയെ ഒരു അപ്പാർട്ട്മെൻറിൽ തടവിൽ പാർപ്പിച്ച് അനാശാസ്യത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. യുവതിയുടെ സഹായ അഭ്യർഥന എത്തിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മോചിപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചതായി ചീഫ് പ്രോസിക്യൂട്ടർ സൂചിപ്പിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തിയശേഷം അഭയകേന്ദ്രത്തിൽ പാർപ്പിക്കാനും നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.