ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ 45ാം വാ​ർ​ഷി​ക സ​മ്മേ​ള​ന പോ​സ്റ്റ​ർ സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ 45ാം വാ​ർ​ഷി​കം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു

മ​നാ​മ: ‘പ്ര​വാ​സ​ത്തി​ന്റെ അ​ഭ​യം’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ബ​ഹ്‌​റൈ​ൻ സാ​മൂ​ഹി​ക രം​ഗ​ത്ത് നാ​ല​ര​പ്പ​തി​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ഐ.​സി.​എ​ഫി​ന്റെ 45ാം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്റ​ർ​നാ​ഷ​ന​ൽ മീ​ലാ​ദ് കോ​ൺ​ഫ​റ​ൻ​സും സെ​പ്റ്റം​ബ​ർ 22ന് ​വൈ​കീ​ട്ട് ഇ​സാ ടൗ​ൺ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ലാ​യി എ​ട്ട് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളും 42 യൂ​നി​റ്റ് ഘ​ട​ക​ങ്ങ​ളും പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ദ​അ്‍വ, എ​ജു​ക്കേ​ഷ​ൻ, വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് സ​ർ​വി​സ്, പ​ബ്ലി​ക്കേ​ഷ​ൻ, അ​ഡ്മി​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ, ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ന്നീ സ​മി​തി​ക​ളാ​ണ് പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

മു​ഹ​റ​ഖ് സു​ന്നി സെ​ന്റ​റി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മം ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്റ് കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ന​വാ​സ് മ​ദ​നി, ഭാ​ര​വാ​ഹി​ക​ളാ​യ ഷം​സു പൂ​ക്ക​യി​ൽ, അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ്, സ​ലാം പെ​രു​വ​യ​ൽ, മു​ഹ​മ്മ​ദ് കോ​മ​ത്ത്, കെ.​പി. ഷ​ഫീ​ക്ക് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ICF Bahrain 45th Annual Poster Released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-31 02:02 GMT