മനാമ: പ്രവാസികൾക്കും കുടുംബങ്ങൾക്കും പ്രയാസങ്ങളിൽ സഹായഹസ്തമൊരുക്കി ഐ.സി.എഫ് ബഹ്റൈൻ ആവിഷ്കരിച്ച പ്രവാസി സുരക്ഷാ നിധി പദ്ധതിയിൽ അംഗത്വം പുതുക്കുന്നതിനും പുതുതായി അംഗത്വമെടുക്കുന്നതിനുമായി ഏപ്രിൽ 30 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന് ഇന്ന് തുടക്കം.
ബഹ്റൈൻ ഐ.സി.എഫിന്റെ ജീവ കാരുണ്യ മേഖലയിലെ ശ്രദ്ധേയമായ പദ്ധതിയാണ് പ്രവാസി സുരക്ഷാ നിധി. നിധിയിൽ അംഗമായിരിക്കേ ഗുരുതര അസുഖങ്ങൾ പിടിപെടുകയോ പെട്ടെന്നുള്ള അപകടങ്ങൾ സംഭവിക്കുകയോ ചെയ്താൽ നിധിയിൽനിന്ന് ഒരു ലക്ഷം രൂപ വരെ സഹായധനമായും, അംഗങ്ങളിൽ ആരെങ്കിലും ആത്മഹത്യയിലൂടെയല്ലാതെ മരണമടഞ്ഞാൽ അവരുടെ കുടുംബത്തിന് നിധിയിൽനിന്ന് മൂന്ന് ലക്ഷം രൂപ വരെ ധന സഹായവും നൽകി വരുന്നു.
2006ൽ തുടക്കം കുറിച്ച ഈ പരസ്പര സഹായ പദ്ധതിയിൽ നിലവിൽ രണ്ടായിരത്തോളം പേർ അംഗങ്ങളായിട്ടുണ്ട്. സാന്ത്വന പ്രവർത്തന രംഗത്ത് വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഐ.സി.എഫ് ‘പ്രവാസത്തിന്റെ അഭയമാകുക’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുകയാണ്. കാമ്പയിൻകാല പ്രവർത്തനങ്ങൾക്ക് ഐ.സി.എഫ് സോഷ്യൽ സർവിസ് ഡയറക്ടറേറ്റ് അന്തിമ രൂപം നൽകി. പ്രവാസി സുരക്ഷാ നിധിയിൽ അംഗത്വമെടുക്കുന്നതിനും മറ്റു വിശദ വിവരങ്ങൾക്കും 3362 5767, 39451495 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.