മനാമ: ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ബഹ്റൈൻ ദേശീയദിന ആഘോഷ പരിപാടികൾ ഞായർ രാത്രി എട്ടുമണിക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നടക്കും.
ബഹ്റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുകമാസ് മുഖ്യാതിഥിയായി സംബന്ധിക്കും. ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ, ഫ്രാൻസിസ്, പ്രദീപ് പുറവങ്കര, സിറാജ് പള്ളിക്കര. കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൾ കരീം., വി.പി.കെ. അബൂബക്കർ ഹാജി, അബ്ദുൾ സലാം മുസ്ല്യാർ കോട്ടക്കൽ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ദഫ് പ്രദർശനവും മദ്റസ വിദ്യാർത്ഥികളുടെ മറ്റ് കലാ പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.