ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സ്നേഹസംഗമത്തിൽ ബഷീർ ഹിഷാമി ക്ലാരി സന്ദേശ
പ്രഭാഷണം നടത്തുന്നു
മനാമ: 'തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന ശീർഷകത്തിൽ നടന്നുവരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി സൽമാബാദ് സെൻട്രൽ സ്നേഹസംഗമം സംഘടിപ്പിച്ചു. സൽമാബാദ് റൂബി ഹാളിൽ നടന്ന സംഗമം ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് ഉമർഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.
ബഷീർ ഹിഷാമി ക്ലാരി സന്ദേശ പ്രഭാഷണം നടത്തി. വി.പി.കെ അബൂബക്കർ ഹാജി, ജെയ്സൺ കൊല്ലം, അബ്ദുള്ള രണ്ടത്താണി എന്നിവർ സംസാരിച്ചു.
റഊഫ് കോട്ടക്കൽ, സുലൈം പുലിക്കോട്, സൈദ് കോട്ടക്കൽ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.
ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും ഷാജഹാൻ കൂരിക്കുഴി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.