ഐ.​സി.​എ​ഫ് തി​ലാ​വ 2k25 ഹ​മ​ദ് ടൗ​ൺ റീ​ജ്യൻ ജേ​താ​ക്ക​ൾ

തി​ലാ​വ ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ ഹ​മ​ദ് ടൗ​ൺ, റി​ഫ ടീ​മം​ഗ​ങ്ങ​ൾ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു

ഐ.​സി.​എ​ഫ് തി​ലാ​വ 2k25 ഹ​മ​ദ് ടൗ​ൺ റീ​ജ്യൻ ജേ​താ​ക്ക​ൾ

മ​നാ​മ: വി​ശു​ദ്ധ റ​മ​ദാ​ൻ ആ​ത്മ​വി​ശു​ദ്ധി​ക്ക് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ഐ.​സി.​എ​ഫ് റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം ‘തി​ലാ​വ’ ഗ്രാ​ൻ​ഡ് ഫി​നാ​ലെ യി​ൽ ഹ​മ​ദ് ടൗ​ൺ റീ​ജ​ൻ ജേ​താ​ക്ക​ളാ​യി. റി​ഫ, മു​ഹ​റ​ഖ് റീ​ജ​നു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മ​നാ​മ കെ. ​സി​റ്റി ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ​ഹ്റൈ​നി​ലെ എ​ട്ട് റീ​ജ്യനു​ക​ളി​ൽ നി​ന്ന് സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ തെ​ര​ത്തെ​ടു​ക്ക​പ്പെ​ട്ട മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

ബ​ഹ്റൈ​ൻ ഇ​സ്‍ലാ​മി​ക് സു​പ്രീം കൗ​ൺ​സി​ൽ അം​ഗം ശൈ​ഖ് റാ​ഷി​ദ് ഹ​സ്സ​ൻ ബു​ഐ​നൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സ​യ്യി​ദ് അ​സ്ഹ​ർ അ​ൽ ബു​ഖാ​രി, അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, ശ​മ്മാ​സ് നൂ​റാ​നി എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ല​ത്വീ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​പ​ന സം​ഗ​മം എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. ശൈ​ഖ് മു​ഹ്സി​ൻ, മു​ഹ​മ്മ​ദ് ഹു​സ്സൈ​ൻ മ​ദ​നി, കെ.​സി. സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി, സു​ലൈ​മാ​ൻ ഹാ​ജി, ശ​മീ​ർ പ​ന്നൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ ചെ​ക്യാ​ട്, സി​യാ​ദ് വ​ള​പ​ട്ട​ണം, സി.​എ​ച്ച് അ​ഷ്റ​ഫ്, ശം​സു​ദ്ദീ​ൻ പൂ​ക്ക​യി​ൽ, നൗ​ഷാ​ദ് മു​ട്ടും​ന്ത​ല, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ശി​ഹാ​ബു​ദ്ദീ​ൻ സി​ദ്ദീ​ഖി സ്വാ​ഗ​ത​വും അ​ബ്ദു​സ്സ​മ​ദ് കാ​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ICF Thilawa 2k25 Hamad Town Region Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.