ഐ.സി.ആർ.എഫ് -ബി.ഡി.കെ രക്തദാന ക്യാമ്പിൽനിന്ന്
മനാമ: ഐ.സി.ആർ.എഫും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 55 പേർ രക്തം നൽകി. ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ബ്ലഡ് ഡൊണേഷൻ കോഓഡിനേറ്ററും ബി.ഡി.കെ ബഹ്റൈൻ ചാപ്റ്റർ ചെയർമാനുമായ കെ.ടി സലീം, ബി.ഡി.കെ പ്രസിഡന്റ് റോജി ജോൺ എന്നിവർ സംസാരിച്ചു.
ഐ.സി.ആർ.എഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജോയന്റ് സെക്രട്ടറി സുരേഷ് ബാബു, ബ്ലഡ് ഡൊണേഷൻ കോഒാഡിനേറ്ററായ സുനിൽ കുമാർ, അജയകൃഷ്ണൻ, ചെമ്പൻ ജലാൽ, ശിവകുമാർ, മുരളീകൃഷ്ണൻ, സുബൈർ കണ്ണൂർ, നൗഷാദ് പൂന്നൂർ, ഫൈസൽ മടപ്പള്ളി, അനു ജോസ്, ബി.ഡി.കെ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റുമാരായ സുരേഷ് പുത്തൻവിളയിൽ, സിജോ ജോസ്, ക്യാമ്പ് കോഓഡിനേറ്റർസ് നിതിൻ ശ്രീനിവാസ്, സുനിൽ മണവളപ്പിൽ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ ടി.ജെ. ഗിരീഷ്, അസീസ് പള്ളം, ഗിരീഷ് കെ.വി, അബ്ദുൽ സലാം, നാഫി, സലീന റാഫി, ശ്രീജ ശ്രീധരൻ, വിനീത വിജയൻ, സഹ്ല ഫാത്തിമ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.