മനാമ: ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ടിെൻറ (ഐ.സി.ആർ.എഫ്) ആഭിമുഖ്യത്തിൽ അദ്ലിയയിലെ ബസ്മ ക്യാമ്പിൽ കോവിഡ് ബോധവത്കരണം നടത്തി. പ്രതിരോധ മാസ്ക്, ആൻറി ബാക്ടീരിയൽ സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ് എന്നിവ വിതരണം ചെയ്തു. കോവിഡ് പ്രധിരോധ നിർദേശങ്ങളും സഹായം ആവശ്യമായി വന്നാൽ വിളിക്കേണ്ട ഫോൺ നമ്പറുകളും ലഘുലേഖകളും നൽകി. ഇതുവരെ ഐ.സി.ആർ.എഫിെൻറ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലെ ക്യാമ്പുകൾ സന്ദർശിച്ച് 20,000ത്തോളം മാസ്ക്കുകളും സോപ്പും വിതരണം ചെയ്തു. ഐ.സി.ആർ.എഫ് ചെയര്മാന് അരുള്‍ദാസ്, മാസ്ക് വിതരണ കൺവീനർ സുരേഷ് ബാബു, വളൻറിയർമാരായ കെ.ടി. സലീം, പവിത്രൻ നീലേശ്വരം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.