മനാമ: ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) നിർധനരായ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഡ്രൈ റേഷൻ കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ മാസം ഏകദേശം 10 ഡ്രൈ റേഷൻ കിറ്റുകൾ സമൂഹത്തിൽ ദുരിതം നേരിടുന്ന തൊഴിലാളികൾക്കും കുടുംബങ്ങളുടെയും ആവശ്യങ്ങൾക്കായി ഐ.സി.ആർ.എഫ് വിതരണം ചെയ്തിട്ടുണ്ട്.
ഓരോ കിറ്റിലും ഒരു മാസത്തേക്ക് ഒരു കുടുംബത്തെ പോറ്റാൻ ആവശ്യമായ അവശ്യ പലചരക്ക് സാധനങ്ങൾ ഉൾപ്പെടും. ദുഷ്കരമായ സമയങ്ങളിൽ ആവശ്യക്കാരായവരെ സഹായിക്കുന്നതിനുള്ള ഐ.സി.ആർ.എഫിന്റെ തുടർച്ചയായ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. 1999ൽ ആരംഭിച്ച നാൾമുതൽ ഐ.സി.ആർ.എഫ് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് കരുത്തായ പിന്തുണയായി നിലകൊണ്ടുവരുന്ന സംരംഭമാണ്.
ഇതുപോലുള്ള സഹായം ആവശ്യമുള്ള ആളുകളെയോ കുടുംബങ്ങളെയോ നിങ്ങൾക്ക് അറിയാമെങ്കിൽ, അതുപോലെ അത്തരം ഭക്ഷ്യകിറ്റുകൾ സംഭാവനചെയ്യാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ, ദയവായി ഐ.സി.ആർ.എഫിനെ 3599 0990, 3841 5171 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.