വടകര സഹൃദയ വേദി ഇഫ്താർ സംഗമത്തിൽനിന്ന്
മനാമ: വടകര സഹൃദയ വേദി ഇഫ്താർ സംഗമം റമദാന്റെ അവസാന വെള്ളിയാഴ്ച സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ നടത്തി. സൽമാബാദ് ഭാഗത്തുള്ള തൊഴിലാളികളും വടകര സഹൃദയ വേദി കുടുംബാംഗങ്ങളും ഒത്തുചേർന്ന സംഗമം ജാതി മത ഭേദമന്യേയുള്ള പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ രാജീവൻ വാണിമേൽ, സുരേഷ് മണ്ടോടി, ഷാജി, ബിജു, ശിവദാസൻ, രഞ്ജിത്ത്, രാജേഷ്, എം.എം. ബാബു, എം.സി. പവിത്രൻ തുടങ്ങിയവർ ഉൾപ്പെടുന്നവർ നേതൃത്വപരമായ പങ്കുവഹിച്ചു.
വനിത അംഗങ്ങളുടെ സജീവമായ സാന്നിധ്യം വിഭവസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നതിൽ ഏറെ സഹായകമായി. യോഗ നടപടികൾ ആർ. പവിത്രന്റെ അധ്യക്ഷതയിൽ സെക്രട്ടറി ശശിധരന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു.ജോയന്റ് സെക്രട്ടറി മുജീബ് റഹ്മാൻ ഇഫ്താർ സന്ദേശവും, വൈസ് പ്രസിഡന്റ് അഷറഫ് നന്ദിയും രേഖപ്പെടുത്തി. എം.കെ. ശശി കൺവീനറായിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.