ചേരുവകൾ
മൈദ -2കപ്പ്
അയമോദകം - ടേബിൾസ്പൂൺ
മൈദ അയമോദകവും ഉപ്പും ആവശ്യത്തിന് വെള്ളവും
ചേർത്ത് നന്നായി കുഴച്ച് 15 മിനിറ്റ് മാറ്റിവെക്കുക.
എണ്ണ - വറുക്കുവാൻ ആവശ്യമായത്.
ഫില്ലിങ്സിനു വേണ്ടി
ചിക്കൻ - 200 ഗ്രാം (വേവിച്ചത്)
ഉള്ളി - 2 (ചെറുതായി കൊത്തിയരിഞ്ഞത്)
കാരറ്റ് - 1 ടേബിൾസ്പൂൺ (ചെറുതായി കൊത്തിയരിഞ്ഞത്)
ഗ്രീൻപീസ് -2 ടേബിൾസ്പൂൺ (വേവിച്ചത്)
പച്ചമുളക് -എരുവിനുള്ളത്
ഇഞ്ചി, വെളുത്തുള്ളി ചതച്ചത് -1 സ്പൂൺ
ചെറിയ ജീരകം - 1 ടേബിൾസ്പൂൺ
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഇതിലേക്ക് ചെറിയ ജീരകം ഇട്ട് മൂപ്പിക്കുക. പിന്നീട് ഉള്ളിയിട്ട് വഴറ്റി, ശേഷം ബാക്കിയുള്ള ചേരുവകൾ ഓരോന്നായിട്ട് വഴറ്റുക. ഇതിലേക്ക് വേവിച്ച ചിക്കൻ ചേർക്കുക. ശേഷം 1/4 സ്പൂൺ കുരുമുളക് പൊടിയും, 1/4 സ്പൂൺ ഗരം മസാല, മഞ്ഞൾ പൊടി -1/4 സ്പൂൺ പൊടിയും ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പ് ചേർക്കുക. മല്ലിയില ഇടുക.
തയാറാക്കുന്ന വിധം
കുഴച്ചുവെച്ച മൈദ ഉരുളകളാക്കി വട്ടത്തിൽ പരത്തുക. മൂന്ന് ഇഞ്ച് വലുപ്പത്തിൽ നീളത്തിൽ മുറിക്കുക. രണ്ട് സ്പൂൺ മസാല എടുത്ത് മുറിച്ചുവെച്ച കഷണത്തിലേക്ക് ഫിൽ ചെയ്യുക. നീളത്തിൽ തന്നെ രണ്ടു ഭാഗവും എടുത്ത് കോട്ട് ചെയ്യുക. കൈകൊണ്ട് നന്നായി പ്രസ് ചെയ്ത് കൊടുക്കണം. പിന്നീട് വട്ടത്തിൽ ചുറ്റുക. ശേഷം കൈയിൽ എടുത്ത് നന്നായി പ്രസ് ചെയ്യുക. മുറിച്ചുവെച്ച കഷ്ണങ്ങൾ ഓരോന്നും ഇതു പോലെ ചെയ്യുക. ഉണ്ടാക്കിവെച്ച ബൺ ഓരോന്നും എടുത്ത് ചൂടായ എണ്ണയിൽ വറുത്ത് കോരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.