ചിക്കൻ ബ്രെസ്റ്റ് (സ്കിൻ ലെസ്, ബോൺലെസ്)
- 500 ഗ്രാം
ഒലിവ് /വെജ് ഓയിൽ
- 1 ടേബിൾ സ്പൂൺ
സോയ സോസ് - 1/2 കപ്പ്
തേൻ /ബ്രൗൺ ഷുഗർ -1/2 കപ്പ്
വിനഗിർ - 1 ടേബിൾ
സ്പൂൺ
എള്ളെണ്ണ - 1/2 ടീസ്പൂൺ
വെളുത്തുള്ളി - 1 ടീസ്പൂൺ (ചതച്ചത്)
ഇഞ്ചി - 1 ചെറിയ പീസ് (ചതച്ചത്)
കോൺ സ്റ്റാർച്ച്
- 1 ടീസ്പൂൺ
കുരുമുളക് -1 ടീസ്പൂൺ
മുളകുപൊടി -1 ടേബിൾസ്പൂൺ
ഉപ്പ് -ആവശ്യാനുസരണം
എള്ള്- ഗാർണിഷിന്
ആദ്യം ചിക്കൻ കുരുമുളക്, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്ത് 20 മിനിറ്റ് മാറ്റിവെക്കുക. വലിയ നോൺ സ്റ്റിക് പാനിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ചിക്കൻ പീസുകൾ ഇട്ടുകൊടുത്ത് രണ്ട് വശങ്ങളും തിരിച്ചും മറിച്ചും ഇട്ട് ഷാലോ ഫ്രൈ ചെയ്ത് മാറ്റിവെക്കുക.
തെരിയാക്കി സോസ്
ഒരു സോസ് പാനിലേക്ക് അൽപം എള്ളെണ്ണ ഒഴിച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ഇടുക. ശേഷം 1/2 കപ്പ് സോയ സോസ്, 1/2 കപ്പ് തേൻ എന്നിവ ചേർത്ത് നന്നായി ഇളക്കുക. കട്ടിയായി തുടങ്ങുമ്പോൾ കുരുമുളക്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കുക. കട്ടി കൂട്ടാൻ ആവശ്യമെങ്കിൽ മാത്രം കോൺഫ്ലോർ അൽപം വെള്ളത്തിൽ ചാലിച്ച് ചേർക്കുക.
പൊരിച്ചുവെച്ച ചിക്കൻ, തെരിയാക്കി സോസിലേക്ക് മിക്സ് ചെയ്യുക. സോസ് നന്നായി ചിക്കനിലേക്ക് യോജിക്കുന്നതുവരെ വേവിക്കുക. ചിക്കനും സോസും തമ്മിൽ നന്നായി യോജിക്കുമ്പോൾ തെരിയാക്കി ചിക്കൻ റെഡി. എള്ള് ഉപയോഗിച്ച് ഗാർണിഷ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.