മനാമ: കുറഞ്ഞ വരുമാനക്കാർക്കായുള്ള ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സെപ്റ്റംബർ ആറിന് തുടങ്ങും. ബഹ്റൈനിൽ താമസിക്കുന്ന എല്ലാ രാജ്യങ്ങളിലെയും താഴ്ന്ന വരുമാനമുള്ളവർക്കായി പ്രത്യേകം രൂപകൽപന ചെയ്തതാണ് ക്ലാസുകൾ.
ചെലവേറിയ പരിശീലന സ്ഥാപനങ്ങളുടെ ഫീസ് താങ്ങാൻ പറ്റാത്തവർക്കായാണ് ഐ.എൽ.എയുടെ കമ്യൂണിറ്റി ഔട്ട്റീച്ച് പ്രോജക്റ്റുകളുടെ ഭാഗമായി ഇത് സംഘടിപ്പിക്കുന്നത്.
ഇംഗ്ലീഷിൽ അടിസ്ഥാന ആശയവിനിമയ വൈദഗ്ദ്ധ്യം നേടുന്നതിന് സഹായിക്കുക, ജോലിയിലും സാമൂഹിക ഇടപെടലുകളിലും കൂടുതൽ ഫലപ്രദമായി ഇടപെടാൻ പ്രാപ്തരാക്കുക എന്നിവയാണ് ലക്ഷ്യം. സ്പീക്ക് ഈസി സബ്കമ്മിറ്റി അംഗങ്ങളായ ഡോ. റൂബി തോമസും നിഷ മാറോളിയും ചേർന്ന് കോഴ്സ് ഏകോപിപ്പിക്കും. രണ്ട് മാസമാണ് കോഴ്സ് കാലാവധി. ആഴ്ചയിൽ രണ്ടുതവണ ക്ലാസുണ്ടായിരിക്കും. 10 ദിനാറാണ് ഫീസ്.
നാമമാത്രമായ ഈ ഫീസ് അടയ്ക്കാൻ കഴിയാത്തവർക്ക് സ്പോൺസർഷിപ്പ് ഏർപ്പാടാക്കും. ഹൈസ്കൂൾ വിദ്യാഭ്യാസമുള്ളവർക്ക് ചേരാം.
കോഴ്സിലേക്കുള്ള അപേക്ഷ ഫോറങ്ങൾ മലബാർ ബിരിയാണി ഹൗസ് സൽമാനിയ, വൃന്ദാവൻ റെസ്റ്റാറന്റ് മനാമ, മൈസൂർ ഭവൻ, സംഗീത റെസ്റ്റാറന്റ്, സിറ്റിമാർട്ട് സൂപ്പർമാർക്കറ്റ്, ഹൂറ എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുകയും ചെയ്യാം. ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSd2ZBGPno0pvwbtQyu_Zy-rKMeFpEU11_riXspdj23sKBfvMA/viewform
ആഗസ്റ്റ് 28നകം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ വാങ്ങിയ സ്ഥലത്ത് തന്നെ പൂരിപ്പിച്ച് തിരികെ നൽകാം. അല്ലെങ്കിൽ താഴെ പറഞ്ഞ നമ്പറുകളിൽ വാട്സ്ആപ് ചെയ്യാം.
തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ അഭിമുഖത്തിന് വിളിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറം സമർപ്പിക്കാനും ബന്ധപ്പെടുക: 33560046 , 39257150 36990111
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.