മനാമ: ഇന്ത്യൻ ക്ലബ് സമ്മർ സ് പ്ലാഷ് 2023 പരിപാടിക്ക് സമാപനം.കഴിഞ്ഞദിവസം നടന്ന ഗ്രാൻഡ് ഫിനാലെയിൽ കുട്ടികൾ തങ്ങളുടെ കലാപ്രകടനംകൊണ്ട് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. അഞ്ചു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിൽ നടന്നത്.
യോഗ, ഡ്രോയിങ്, പെയിന്റിങ്, സംഗീതം, നൃത്തം, കരകൗശലം, കരാട്ടേ, പബ്ലിക് സ്പീക്കിങ്, ബാഡ്മിന്റൺ, ക്രിക്കറ്റ് എന്നിവയിലെല്ലാം പരിശീലനം നൽകി. ഇതിനുപുറമെ നീന്തലും ഫീൽഡ് ട്രിപ്പുകളും സംഘടിപ്പിച്ചിരുന്നു.
പരിപാടിയുടെ നടത്തിപ്പിന് പിന്തുണച്ച സമ്മർ സ് പ്ലാഷ് കോഓഡിനേറ്റർ, അധ്യാപകർ, സന്നദ്ധപ്രവർത്തകർ, ജീവനക്കാർ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ഇന്ത്യൻ ക്ലബ് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.