ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസിൽ പരാതികൾ കേൾക്കുന്ന അംബാസഡർവിനോദ് കെ. ജേക്കബും മറ്റ് അധികൃതരും
മനാമ: ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസി കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും 30ലധികം ഇന്ത്യന്‍ പൗരന്മാരും പങ്കെടുത്തു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ബംഗാളി ഭാഷകളിലായിരുന്നു ഓപൺ ഹൗസ്. പങ്കെടുത്ത എല്ലാവർക്കും ഈദുൽ ഫിത്ർ ആശംസകൾ നേർന്നായിരുന്നു അംബാസഡർ ആരംഭിച്ചത്.
68 ഇന്ത്യൻ തടവുകാരെ അടുത്തിടെ മോചിപ്പിച്ച ബഹ്റൈന്റെ തീരുമാനത്തിൽ ഹമദ് രാജാവിനും കിരീടാവകാശിക്കും മറ്റ് അധികാരികൾക്കും അംബാസഡർ നന്ദി അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ ഡബ്ല്യു.ഇ.എഫ് പാസ്പോർട്ട്, വിസ, മറ്റു കോൺസുലർ സേവന ഫീസ് എന്നിവ പരിഷ്കരിച്ചതായും അംബാസഡർ പരാമർശിച്ചു.
പുതുക്കിയ ഫീസുകളുടെ വിശദാംശങ്ങൾ മിഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ ഓപൺ ഹൗസിൽ ഉന്നയിച്ച മിക്ക കേസുകളും പരിഹരിച്ചു. ഓപൺ ഹൗസിൽ പങ്കെടുത്ത എല്ലാ ഇന്ത്യൻ അസോസിയേഷനുകൾക്കും സന്നദ്ധപ്രവർത്തകർക്കും എംബസിയുടെ പാനൽ അഭിഭാഷകർക്കും അംബാസഡർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.