ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ധ്യാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രു​ന്നു. പ്രി​ഫെ​ക്ട്സ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ആ​ശം​സ കാ​ർ​ഡു​ക​ൾ ന​ൽ​കി, മ​ധു​രം വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക അ​സം​ബ്ലി ന​ട​ന്നു. അ​ധ്യാ​പ​ക ദി​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും സം​സാ​രി​ച്ചു.

മി​ഡി​ൽ വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, പ്ര​ധാ​നാ​ധ്യാ​പി​ക ശ്രീ​ജ പ്ര​മോ​ദ് ദാ​സ്, കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​നി പ്രീ​തി​ക എ. ​തി​രു​കൊ​ണ്ട സം​സാ​രി​ച്ചു. ആ​കാ​ശ് ര​ഞ്ജു നാ​യ​രും നി​യ ന​വീ​നും അ​വ​താ​ര​ക​രാ​യി​രു​ന്നു.

എ​ട്ടാം ക്ലാ​സ് അ​ധ്യാ​പ​ക​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. 30 വ​ർ​ഷ​ത്തെ സേ​വ​നം പൂ​ർ​ത്തി​യാ​ക്കി​യ മി​ഡി​ൽ വി​ഭാ​ഗം അ​ധ്യാ​പി​ക ലീ​ജി കു​റു​വ​ച്ച​നെ വേ​ദി​യി​ൽ പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ച്ചു. ത​ത്ത്വ​ചി​ന്ത​ക​നും രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നു​മാ​യ ഡോ. ​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്റെ സ്മ​ര​ണ​യി​ലാ​ണ് എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് അ​ധ്യാ​പ​ക ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ അ​ധ്യാ​പ​ക​രു​ടെ ശ്ര​ദ്ധേ​യ​മാ​യ അ​ർ​പ്പ​ണ​ബോ​ധ​ത്തെ പ്ര​ശം​സി​ക്കു​ക​യും സ്കൂ​ളി​ന് അ​വ​ർ ന​ൽ​കി​യ അ​മൂ​ല്യ​മാ​യ സം​ഭാ​വ​ന​ക​ൾ​ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Indian School Teacher's Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.