ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​ര അ​നു​സ്മ​ര​ണം

ഇ​ന്ദി​ര ഗാ​ന്ധി രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച ധീ​ര വ​നി​ത -ഒ.​ഐ.​സി.​സി

മ​നാ​മ: ഇ​ന്ദി​ര ഗാ​ന്ധി ബാ​ല്യ​ത്തി​ൽ ത​ന്നെ രാ​ജ്യ​ത്തി​ന്‌ വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ച്ച ധീ​ര വ​നി​ത​യാ​യി​രു​ന്നു​വെ​ന്ന് ബ​ഹ്‌​റൈ​ൻ ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ്രി​ട്ടീ​ഷു​കാ​രു​ടെ ക​ണ്ണി​ൽ​പെ​ടാ​തെ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ൾ​ക്ക് വി​വ​ര​ങ്ങ​ളും ല​ഘു​ലേ​ഖ​ക​ളും കൊ​ടി​ക​ളും മ​റ്റും കൈ​മാ​റാ​ൻ കൊ​ച്ചു​കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് സം​ഘ​ട​ന ഉ​ണ്ടാ​ക്കി​യാ​ണ് ഇ​ന്ദി​ര ഗാ​ന്ധി വ​ള​രെ ചെ​റി​യ പ്രാ​യ​ത്തി​ൽ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​തി​നു​ശേ​ഷം പ​ണ്ഡി​റ്റ്‌ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​ന്റെ സ​ഹാ​യി​യാ​യി ഭ​ര​ണ കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ച്ചു. പി​ന്നീ​ട് ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ പ്ര​സി​ഡ​ന്റ്‌ പ​ദ​വി​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. ഭ​ര​ണ രം​ഗ​ത്ത് വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി​യാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് വാ​ർ​ത്ത അ​റി​യു​ന്ന​തി​ന് ചെ​ല​വ് കു​റ​ഞ്ഞ രീ​തി​യി​ൽ റേ​ഡി​യോ ല​ഭി​ക്കു​ന്ന​തി​നും, അ​തി​ലൂ​ടെ വാ​യ​ന​യും എ​ഴു​ത്തും അ​റി​യാ​ത്ത കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് വാ​ർ​ത്ത​ക​ളും, കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക, വി​നോ​ദ മേ​ഖ​ല​ക​ളി​ലെ അ​റി​വു​ക​ളും, വി​ജ്ഞാ​ന പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ളും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന രീ​തി​യി​ൽ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ച്ചു.

ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ എ​ക്കാ​ല​വും ഇ​ന്ദി​ര ഗാ​ന്ധി അ​റി​യ​പ്പെ​ടും. ജ​ന​മ​ന​സ്സി​ൽ എ​ക്കാ​ല​വും ലോ​കം ക​ണ്ടി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ധീ​ര​യാ​യ ഭ​ര​ണാ​ധി​കാ​രി​യെ​ന്ന നി​ല​യി​ൽ ആ​യി​രി​ക്കും അ​റി​യ​പ്പെ​ടു​ന്ന​ത് എ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തേ​ക്ക് തോ​ട് സ്വാ​ഗ​ത​വും ദേ​ശീ​യ സെ​ക്ര​ട്ട​റി ര​ജി​ത് മൊ​ട്ട​പ്പാ​റ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗം ബി​നു കു​ന്ന​ന്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ്‌ ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, കെ.​എം.​സി.​സി മു​ൻ പ്ര​സി​ഡ​ന്റ്‌ കു​ട്ടൂ​സ മു​ണ്ടേ​രി, ട്ര​ഷ​റ​ർ മു​സ്ത​ഫ കെ.​പി, ഒ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജ​വാ​ദ് വ​ക്കം, ന​സിം തൊ​ടി​യൂ​ർ, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ മി​നി റോ​യ്, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, ജ​ലീ​ൽ മു​ല്ല​പ്പ​ള്ളി, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, ജാ​ലി​സ് കെ. ​കെ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ര​ജി​ത് മൊ​ട്ട​പ്പാ​റ, ര​ഞ്ജ​ൻ കേ​ച്ചേ​രി, ജോ​യ് ചു​ന​ക്ക​ര, സു​രേ​ഷ് പു​ണ്ടൂ​ർ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ കെ.​പി കു​ഞ്ഞു​മു​ഹ​മ്മ​ദ്‌, ജോ​ൺ​സ​ൻ ടി. ​ജോ​ൺ, യൂ​ജി​ൻ ഏ​ലി​യാ​സ​ർ, ദാ​നി​യേ​ൽ ത​ണ്ണി​തോ​ട്, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ മാ​ന്നാ​ർ, ബ്രെ​യി​റ്റ് രാ​ജ​ൻ, റോ​യ് മാ​ത്യു, ഉ​സ്മാ​ൻ ടി.​പി, നൗ​ഷാ​ദ് എം.​സി, സി​ബി അ​ടൂ​ർ, വാ​ജി​ദ്, തോ​മ​സ് ഫി​ലി​പ്പ്, അ​നി​ൽ കൊ​ടു​വ​ള്ളി, ജെ​യ്സ​ൺ മാ​ഞ്ഞാ​ലി, നൈ​സാം കാ​ഞ്ഞി​ര​പ്പ​ള്ളി, തു​ള​സി​ദാ​സ്, അ​ച്ച​ൻ​കു​ഞ്ഞ്, റെ​ജി ചെ​റി​യാ​ൻ, ഡി​ന്റോ ഡേ​വി​ഡ്, ബി​ജു സ​ദ​ൻ, ബേ​സി​ൽ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indira Gandhi A brave woman who sacrificed her life for the state - O.I.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.