മനാമ: തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫ പരിശോധന നടത്തി. കോവിഡ് -19 മുൻകരുതലുകൾ പാലിക്കുെന്നന്ന് ഉറപ്പാക്കാനായിരുന്നു സന്ദർശനം. മനാമയിൽ തൊഴിലാളികളുടെ ആധിക്യം കണ്ടെത്തിയ ലേബർ ക്യാമ്പുകളിൽനിന്ന് ഇതുവരെ 15,356 പേരെ മാറ്റിപാർപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെയും പൊലീസിെൻറയും സഹായത്തോടെ നേരത്തേ നടത്തിയ പരിശോധനകളിൽ നിയമ ലംഘനം കണ്ടെത്തിയ 1259 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചിരുന്നു. നിയമലംഘനം തിരുത്തിയതിനെത്തുടർന്ന് ഇതിൽ 1211 കെട്ടിടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. നിയമ ലംഘനങ്ങൾ കണ്ടെത്താൻ തുടർന്നും പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. നിയമ ലംഘനങ്ങളുടെ പൂർണ ഉത്തരവാദിത്തം കെട്ടിട ഉടമകൾക്കാണെന്നും അവർക്കെതിരെ നിയമ നടപടി എടുക്കുന്നതിൽ അലംഭാവം കാണിക്കരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിന് ലേബർ ക്യാമ്പുകളിൽ താമസക്കാരുടെ എണ്ണം കുറക്കാൻ ഉടമകൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.