മനാമ: ആറു വർഷമായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന തിരുവനന്തപുരം സ്വദേശി പ്രദീപ് കുമാർ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ കഴിഞ്ഞദിവസം നാടണഞ്ഞു.
റിഫാ ഫർണിച്ചർ ഷോപ്പിൽ ജോലിചെയ്ത് വരുകയായിരുന്നു ഇദ്ദേഹം. പിന്നീട് ജോലി നഷ്ടമായി മറ്റ് പലവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. പാസ്പോർട്ടും വിസയും ഇല്ലാത്തതിനാൽ നാട്ടിലേക്കുള്ള യാത്ര സ്വപ്നം മാത്രമായി. ഇതിനിടെ യാത്രാ വിലക്കുമുണ്ടായി. തുടർന്ന് റിഫാ ഫർണിച്ചർ സൂക്കിലെ സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകൻ ദീപക് മേനോെൻറയും സഹായത്തോടെ സ്പോൺസറുമായി ബന്ധപ്പെടുകയും യാത്രവിലക്ക് നീക്കുകയും ചെയ്തു.
നാട്ടിലേക്കു പോകാനുള്ള ടിക്കറ്റും ബാക്കി കാര്യങ്ങളും ശരിയാവുകയും ചെയ്തു. റിഫാ ഫർണിച്ചർ സൂക്കിലെ ജോയ് മോട്ടറോക്സ്, അഷ്റഫ് കട്ടിപാറ, ഗഫൂർ കണ്ണൂർ എന്നിവരും സഹായവുമായി ഒപ്പമുണ്ടായിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞാണ് പ്രദീപ് കുമാർ നാട്ടിലേക്ക് തിരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.